Latest News

ശരണവീഥിയിൽ അരനൂറ്റാണ്ട് പിന്നിട്ട വെള്ളിക്കോത്ത് പി.വി. ഗംഗാധരൻ ഗുരുസ്വാമിക്കു നാടിന്റെ ആദരം

കാഞ്ഞങ്ങാട് : ശരണവീഥിയിൽ അരനൂറ്റാണ്ട് പിന്നിട്ട വെള്ളിക്കോത്ത് പി.വി. ഗംഗാധരൻ ഗുരുസ്വാമിക്കു നാടിന്റെ ആദരം.[www.malabarflash.com]

വെള്ളിക്കോത്ത് അയ്യപ്പഭജന മന്ദിരം മണ്ഡലപൂജാ ഉൽസവ ഭാഗമായി ഭജനമന്ദിരം കമ്മിറ്റി, മണ്ഡലപൂജാ ഉൽസവ ആഘോഷ കമ്മിറ്റി, നെഹ്‌റു ബാലവേദി സർഗവേദി എന്നിവയുടെ നേതൃത്വത്തിലാണ് ആദരം ഒരുക്കിയത്. 

അയ്യപ്പധർമ പുരസ്‌കാര ജേതാവ് കുന്നുമ്മൽ ഗോവിന്ദൻ ഗുരുസ്വാമി പൊന്നാടയണിയിച്ചു. യുവചിത്രകാരൻ ആനന്ദ് പത്മൻ വരച്ച ഗംഗാധര ഗുരുസ്വാമിയുടെ ഛായാചിത്രം വ്യാസഭാരത വിവർത്തകനും ബഹുഭാഷാ പണ്ഡിതനുമായ പി. കുഞ്ഞിക്കോമൻ നായർ സംസ്‌കൃതത്തിൽ എഴുതിയ വന്ദനശ്ലോകം ചേർത്ത് ഉപഹാരമായി സമ്മാനിച്ചു.
വെള്ളിക്കോത്ത് യുഎഇ കമ്മിറ്റിയും ഉപഹാരം സമർപ്പിച്ചു. ഭജമന്ദിര കമ്മിറ്റി, ആഘോഷ കമ്മിറ്റി, നെഹ്‌റു ബാലവേദി സർഗവേദി ഭാരവാഹികളും പ്രവർത്തകരും ഭജനമന്ദിരത്തിലെ ശിഷ്യരും ചടങ്ങിൽ പങ്കെടുത്തു. മണ്ഡലപൂജാ ഉൽസവ ഭാഗമായി ഗണപതിഹോമം, ആയിരങ്ങൾ പങ്കെടുത്ത അന്നദാനം, മഡിയൻകൂലോം ക്ഷേത്രത്തിൽ നിന്നു ദീപവും തിരിയും എഴുന്നള്ളത്ത്, നാടകം എന്നീ പരിപാടികൾ നടന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.