Latest News

കെ.കരുണാകരന്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ്: ഹക്കീംകുന്നില്‍

കാഞ്ഞങ്ങാട്: കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ലീഡര്‍ കെ.കരുണാകരന്‍ എന്നും തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീംകുന്നില്‍ പറഞ്ഞു. [www.malabarflash.com]

തൊഴിലാളി പ്രസ്ഥാനത്തിനും പ്രത്യേകിച്ച് ഐഎന്‍ടിയുസിക്ക് താങ്ങും തണലുമായിരുന്ന കരുണാകരന്‍റെ ശൈലി തൊഴിലാളികള്‍ക്ക് എന്നും ആവേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സംംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം അഡ്വ.എം.സി.ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. 

പി.കെ.ഫൈസല്‍, സാജിദ് മൊവ്വല്‍, ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍, കെ.എന്‍.ശശി, ഭുവനേന്ദ്രന്‍ നായര്‍, ഒ.കെ.നാരായണി, ആര്‍.വിജയകുമാര്‍, ടി.വി.കുഞ്ഞിരാമന്‍, കെ.എം.ശ്രീധരന്‍, കെ.വി.രാഘവന്‍, പി.രമേശന്‍, വി.വി.ചന്ദ്രന്‍, ഉദയകുമാര്‍, എം.വി.വിജയന്‍, വി.മാധവന്‍ നായര്‍, ഷൈജ ബേബി, ലത സതീഷ്, വി.കെ.കുഞ്ഞിരാമന്‍, മുഹമ്മദ് സീക്കന്തടി, പി.സി.തോമസ് പ്രസംഗിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.