Latest News

നിര്‍ധനരോഗികളെ സഹായിക്കാനുള്ള ഷിനുവിന്റെ മാരത്തോണ്‍ കാഞ്ഞങ്ങാട് തുടങ്ങും

കാഞ്ഞങ്ങാട്: ജീവന്‍രക്ഷാ മാരത്തോണ്‍ ട്രസ്റ്റിന്റെയും നന്‍മ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായുള്ള എസ്.എസ്.ഷിനുവിന്റെ 11-മത് ജീവന്‍രക്ഷാ മാരത്തോണ്‍ ശനിയാഴ്ച കാഞ്ഞങ്ങാട്ട് തുടങ്ങും.[www.malabarflash.com]
രാവിലെ 9.30ന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.


ചടങ്ങില്‍ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികില്‍സയില്‍ കഴിയുന്ന ഭീമനടിയിലെ ആശയ്ക്ക് എസ്.എസ്.ഷിനു മാരത്തോണിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ മന്ത്രി കൈമാറുമെന്ന് സംഘാടകരായ നന്‍മ ജില്ലാ സെക്രട്ടറി കെ.എന്‍.കീപ്പേരി, എ.ദാമോദരന്‍, എസ്.എസ്.ഷിനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

31 കാരനായ ഷിനു എട്ട് വര്‍ഷമായി നടത്തുന്ന മാരത്തോണിലൂടെ ഇതിനകം അറുപത് ലക്ഷത്തോളം രൂപ സമാഹരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഈ തുക ഇരുന്നൂറോളം രോഗികളുടെ ശസ്ത്രക്രിയയ്ക്കും മറ്റുമായാണ് ചെലവഴിച്ചത്. ഓരോ ജില്ലയിലും അഞ്ഞൂറോളം കിലോമീറ്റര്‍ ഓടിയാണ് തുക സമാഹരിക്കുന്നത്. എല്ലാ ജില്ലകളിലും ഓടിയ ശേഷം മാരത്തോണ്‍ തിരുവനന്തപുരത്ത് സമാപിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.