ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.[www.malabarflash.com]
ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ചെന്നൈ സ്വദേശി പിഎ ജോസഫിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് വൈദ്യലിംഗം, ജസ്റ്റിസ് പാര്‍ഥിപന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെ പരാമര്‍ശം.
ജയലളിതയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ തങ്ങള്‍ക്കും ചില സംശയങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ ആരോഗ്യവതിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവരുടെ മരണശേഷമെങ്കിലും സത്യം വെളിപ്പെടേണ്ടതുണ്ട്.കോടതി ആവശ്യപ്പെട്ടു.
ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി അവരുടെ മൃതശരീരം ആര്‍ഡിഒ കണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകില്ലേ എന്ന് ആരാഞ്ഞ കോടതി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ പുറത്തുവിടണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
മുമ്പ് എംജിആര്‍ ചികിത്സയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവിട്ട കാര്യവും കോടതി ഓര്‍മിപ്പിച്ചു.
ഇതേവിഷയത്തില്‍ മറ്റ് ബഞ്ചുകളിലും സുപ്രീം കോടതിയിലും ഹര്‍ജികളുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് ഹര്‍ജി ജനുവരി ഒമ്പതിലേക്ക് കോടതി മാറ്റിവെച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഭിഭാഷകനായ മദന്‍ ഗോപാല്‍ റാവു നോട്ടീസ് കൈപ്പറ്റി.
ജയലളിതയുടെ മരണത്തെക്കുറിച്ച് വിരമിച്ച മൂന്ന് സുപ്രീംകോടതി ജഡ്ജിമാരുള്‍പ്പെട്ട സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എഐഎഡിഎംകെ പ്രവര്‍ത്തകനായ പിഎ ജോസഫ് ഹര്‍ജി നല്‍കിയത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment