തിരുവനന്തപുരം: കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം കണക്കില്‍പ്പെടാത്ത കോടിക്കണക്കിനു രൂപ നിക്ഷേപിച്ചുവെന്ന് ആരോപണം. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് ഫെയ്‌സ്ബുക്കിലൂടെ ആരോപണമുന്നയിച്ചത്.
സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
കടകംപള്ളിബാങ്കില്‍നിന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയുമാണെന്ന് ഉറപ്പായി എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. കള്ളപ്പണനിക്ഷേപം സംബന്ധിച്ച കേസ് ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്നും അടുത്തകാലത്ത് നടന്ന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഉയര്‍ന്നുവന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്.
ബാങ്കിനെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.പി. ദീപക് അറിയിച്ചു. ബാങ്കില്‍ ആദായനികുതിവിഭാഗം പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ നിക്ഷേപത്തിനും കണക്കുണ്ട്. സുതാര്യമായ പണമിടപാടാണ് ബാങ്കിലേത്. മന്ത്രിയുടെ പേരില്‍ വ്യാജനിക്ഷേപമില്ല. രാഷ്ട്രീയലാക്കോടെ നുണയാണ് സുരേന്ദ്രന്‍ തട്ടിവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സത്യസന്ധമായ പ്രസ്താവനയുടെ പേരില്‍ ഏതു നിയമനടപടിയെയും സ്വാഗതം ചെയ്യുന്നതായി സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ കള്ളപ്പണനിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment