Latest News

സൗദിയില്‍ നടപ്പാക്കിയ നിതാഖത്ത് മോഡലുമായി കര്‍ണ്ണാടകയില്‍ സ്വദേശിവല്‍കരണത്തിനു പദ്ധതി

ബംഗളുരു: കര്‍ണാടകത്തില്‍ സൗദിയില്‍ നടപ്പാക്കിയ നിതാഖത്ത് മോഡല്‍ സ്വദേശിവല്‍കരണത്തിനു പദ്ധതി. വെള്ളക്കോളര്‍ ജോലികളില്‍ എ‍ഴുപതുശതമാനവും നീലക്കോളര്‍ ജോലികള്‍ പൂര്‍ണമായും കര്‍ണാടകക്കാര്‍ക്കു മാത്രമായി സംവരണം ചെയ്യാനാണു സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. [www.malabarflash.com]
സര്‍ക്കാരിന്‍റെ നീക്കത്തിനെതിരേ സംസ്ഥാനത്തെ വ്യവസായ ലോകം ശക്തമായി രംഗത്തെത്തി.

1961-ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്‍റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേ‍ഴ്സ്) നിയമം ഭേദഗതി ചെയ്തു സ്വദേശിവല്‍കരണം നടപ്പാക്കാനാണു സര്‍ക്കാരിന്‍റെ പദ്ധതി. ഇന്‍ഫോടെക്, ബയോടെക് തൊ‍ഴില്‍മേഖലകളില്‍ ഈ നിബന്ധന നിര്‍ബന്ധമാക്കില്ല. എന്നാല്‍, പരിഷ്കാരം നടപ്പായാല്‍ മലയാളികള്‍ അടക്കം നിരവധി ഇതര സംസ്ഥാനത്തൊ‍ഴിലാളികള്‍ക്കു കര്‍ണാടകം വിടേണ്ടിവരും.

പരിഷ്കാരം നടപ്പാക്കാന്‍ തയാറാകാത്ത സ്ഥാപനങ്ങളുടെ ഇളവുകളെല്ലാം റദ്ദാക്കുമെന്നാണു സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. കന്നഡിഗരെ മാത്രം ജോലിക്കെടുക്കണം എന്നല്ല സര്‍ക്കാരിന്‍റെ നയമമെന്നും തൊ‍ഴിലിന് അര്‍ഹരായ കന്നഡിഗര്‍ ഉള്ളപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കു ജോലി നല്‍കേണ്ടെന്നാണ് നിലപാടെന്നും കര്‍ണാടക തൊ‍ഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

കര്‍ണാടകത്തിലെ ഇന്‍ഫോടെക്, ബയോടെക് കമ്പനികള്‍ക്ക് 2019 വരെ ഈ നിയമം ബാധകമായിരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ 2014ല്‍ കര്‍ണാടക വ്യവസായിക നിയമന നിയമത്തില്‍ നിന്ന് ഈ രണ്ടു തൊ‍ഴില്‍മേഖലകളെയും അഞ്ചുവര്‍ഷത്തേക്ക് ഒ‍ഴിവാക്കിയിരുന്നു. ഇതിന്‍റെ പരിധി 2019ല്‍ അവസാനിക്കുമ്പോള്‍ ഈ മേഖലകളിലേക്കും കര്‍ണാടകവല്‍കരണം നടപ്പാക്കുമെന്നാണു സൂചന. നിലവില്‍ ഐടി-ബിടി മേഖലയെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനില്ലെന്നും ഭാവിയില്‍ അതുണ്ടാകുെമന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, പരിഷ്കാരം നടപ്പായാല്‍ മലയാളികള്‍ അടക്കമുള്ള നിരവധിപേര്‍ക്കു കര്‍ണാടകയിലെ ജോലി മതിയാക്കി പോരേണ്ടിവരും. കര്‍ണാടകയിലെ വിവിധ തൊ‍ഴില്‍ സ്ഥാപനങ്ങളില്‍ നിരവധി മലയാളികളാണു ജോലി ചെയ്യുന്നത്. ഐടി, മെഡിക്കല്‍ മേഖലയിലുള്ള മലയാളികള്‍ക്കു മാത്രമാണ് താല്‍കാലികമായെങ്കിലും ആശ്വാസമുണ്ടാവുക. എന്നാല്‍ മറ്റുള്ളവര്‍ക്കു നാട്ടിലേക്കു മടങ്ങുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ജോലി തേടുകയോ വേണ്ടിവരും. തമി‍ഴ്നാടിനെയും തീരുമാനം കാര്യമായി ബാധിക്കും.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.