Latest News

റവന്യൂ ജില്ലാ സാഹിത്യോത്സവം തച്ചങ്ങാട് ഗവ: ഹയർ സെക്കന്‍ററി സ്കൂളില്‍ ആരംഭിച്ചു

ബേക്കൽ: വിദ്യാരംഗം കലാ സാഹിത്യ വേദി സർവ്വശിക്ഷ അഭിയാൻ നേതൃത്വത്തിൽ നടന്ന റവന്യൂ ജില്ലാ സാഹിത്യോത്സവം തച്ചങ്ങാട് ഗവ: ഹയർ സെക്കന്‍ററി സ്കൂളില്‍ ആരംഭിച്ചു.[www.malabarflash.com]

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോൽസവം ഉദുമ എം - എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി.വി.കെ. പനയാൽ മുഖ്യാതിഥിയായിരുന്നു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കല സാഹിത്യ വേദി ജില്ലാ കൺവീനർ സന്തോഷ് സക്കറിയ ക്യാമ്പ് വിശദീകരിച്ചു.

പി.ലക്ഷ്മി, എം.പി എം ഷാഫി, ഡോ:പിവി.കൃഷ്ണകുമാർ, കെ.പി പ്രകാശ് കുമാർ, കെ.ശ്രീധരൻ, കെ.വി ദാമോദരൻ, വി.കെ.ഗോപാലൻ ഭാരതിഷേണായി, വിവി സുകുമാരൻ എന്നിവർ സംസാരിച്ചു.

സാഹിത്യോൽസവത്തോടനുബന്ധിച്ച് ശിൽപശാലകൾ, സാഹിത്യകാരൻമാരുമായുള്ള സംവാദങ്ങൾ. നാടൻ പാട്ടുകൾ, തിയറ്റർ സോങ്ങ്സ്, ചിത്രപ്രദർശനം നാടകാവതരണം ഹൃസ്വചിത്രപ്രദർശനം ക്യാമ്പ് ഫയൽ എന്നിവ നടന്നു 

ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്യും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.