കാഞ്ഞങ്ങാട്: കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നും രണ്ടുകുട്ടികളുമായി പുറപ്പെട്ട ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന് പരാതി.[www.malabarflash.com]
ചെമ്മട്ടംവയല്‍ ബല്ലയിലെ കെ.വി.പ്രകാശന്റെ ഭാര്യ മിനി(32), മകന്‍ അഖില്‍(7), മകള്‍ അമൃത(4) എന്നിവരെയാണ് കാണാതായത്.
കൊഴക്കുണ്ടിലെ സ്വന്തം വീട്ടില്‍ നിന്നും ഞായറാഴ്ച രാവിലെ ഒരു കല്യാണ ചടങ്ങിനെന്ന് പറഞ്ഞാണ് രണ്ടുകുട്ടികളുമായി മിനി ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പ്രകാശന്‍ പരാതി നല്‍കിയത്.
കോട്ടച്ചേരിയിലെ ഒരു സ്വകാര്യ വസ്ത്രാലയത്തിലെ സെയില്‍സ് ഗേളാണ് മിനി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment