Latest News

യുഎഇ മണി എക്‌സ്‌ചേഞ്ചിലേക്കു കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ ധനവിനിമയ സ്ഥാപനത്തിലേക്കു കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എമിറേറ്റിന്റെ മധ്യ മേഖലയായ മൈദാന്‍ അല്‍ഹസനിലെ യുഎഇ മണി എക്‌സ്‌ചേഞ്ചിലാണ് അപകടം സംഭവിച്ചത്.[www.malabarflash.com] 

തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് ഷാര്‍ജ പോലീസില്‍ അപകടം സംബന്ധിച്ച് വിവരം ലഭിച്ചത്. പോലീസും ആംബുലന്‍സ് വാഹനവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി.

സ്ഥാപനത്തിന്റെ മുന്‍പില്‍ സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയ വാഹനം പിന്നോട്ട് എടുക്കാനാണ് ഡ്രൈവര്‍ ശ്രമിച്ചത്. പക്ഷേ റിവേഴ്‌സ് ഗിയറിനു പകരം ഗിയര്‍ മാറിയതാണ് അപകടത്തിന് കാരണമായതെന്നു പോലീസ് വെളിപ്പെടുത്തി. 

സ്ഥാപനത്തിന്റെ പാറാവുകാരനാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് സ്‌റ്റേഷന്‍ ഡയറ്കടര്‍ കേണല്‍ അഹ്മദ് ബിന്‍ ദര്‍വീഷ് അറിയിച്ചു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.