ഷാര്‍ജ: മലപ്പുറം തിരൂര്‍ കല്പകഞ്ചേരി സ്വദേശി കുടലില്‍ മുഹമ്മദാലിയെ ഷാര്‍ജയില്‍ കൊലപ്പെടുത്തിയ കേസില്‍ പാകിസ്താനി അറസ്റ്റിലായി. ഷാര്‍ജ സി.ഐ.ഡി.യാണ് ഇയാളെ അറസ്റ്റുചെയ്തത്. [www.malabarflash.com]
ചൊവ്വാഴ്ചയാണ് മൈസലൂണ്‍ ഏരിയയിലെ മജെസ്റ്റിക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ അതിന്റെ ഉടമകളിലൊരാളായ മുഹമ്മദാലിയെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടത്.
പണമിടപാടിന്റെ പേരില്‍ മുഹമ്മദാലിയുമായി വാക്തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതി കൈയിലെ കത്തികൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിക്കാന്‍ സാധിച്ചത് ഷാര്‍ജ പോലീസിന്റെ മികവായാണ് കണക്കാക്കുന്നത്.
അന്വേഷണം ഊര്‍ജിതമാക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിക്കാന്‍ സാധിക്കുകയും ചെയ്ത അന്വേഷണസംഘത്തെ ഷാര്‍ജ പോലീസ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റഷീദ് ബയാത്ത് അഭിനന്ദിച്ചു. കേസ് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുവൈത്തി ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദാലിയുടെ മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കി.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment