Latest News

പണമെടുക്കാൻ ബാങ്കിൽ ക്യൂനിന്ന വീട്ടമ്മയ്ക്കും മരുമകൾക്കും വെടിയേറ്റു

ഛണ്ഡിഗഡ്:[www.malabarflash.com] പണമെടുക്കാൻ ബാങ്കിൽ വരിനിന്ന വീട്ടമ്മയ്ക്കും മരുമകൾക്കും വെടിയേറ്റു. വെള്ളിയാഴ്ച ഹരിയാനയിലെ യമുനാനഗർ ജില്ലയിലായിരുന്നു സംഭവം. 

ബാങ്കിലെ സെക്യൂരിറ്റിയുടെ കൈയിലെ ഇരട്ടക്കുഴൽ തോക്ക് അബദ്ധത്തിൽ പൊട്ടിയാണ് സ്ത്രീകൾക്ക് വെടിയേറ്റത്. ഇരുവർക്കും കാലിലാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യമുനാനഗറിലെ എസ് ബി ഐ ബ്രാഞ്ചിലാണ് സംഭവം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.