റിയാദ്:[www.malabarflash.com] മദീനയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി നഴ്സ് വാഹനമിടിച്ച് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ജിന്‍സി ഗ്രേസ് (25) ആണ് മരിച്ചത്. മദീനയിലെ ഒഹൂദ് ആശുപത്രിയിലെ നഴ്സാണ് ജിന്‍സി.
ആശുപത്രിക്ക് തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ജിന്‍സിയുടെ മാതാവ് ജിദ്ദയിലുണ്ട്.
സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദീന ഉഹ്ദ് ആശുപത്രിയില്‍ നാല് മാസമായി സ്റ്റാഫ് നേഴ്സ്സായി ജോലി ചെയ്തു വരികയായിരുന്നു ജിന്‍സി.
മീഖാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.അച്ചന്‍: ജേക്കബ് വര്‍ഗിസ്. അമ്മ: ശോഷാമ്മ ജേക്കബ്(ജിദ്ദ കിങ് ഫഹദ് ആശുപത്രി നഴ്സ്), സഹോദരന്‍: ഷിജു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment