Latest News

അക്കൗണ്ടിൽനിന്നു പേടിഎംവഴി പണം നഷ്‌ടപ്പെട്ടതായി പരാതി

കാസര്‍കോട്: പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടതായി പരാതി. കാസര്‍കോട് കേന്ദ്രസർവകലാശാല ജീവനക്കാരിയുടെ പണമാണ് നഷ്ടപ്പെട്ടത്. 60,000 രൂപയാണ് നഷ്ടപ്പെട്ടതെന്നു കാട്ടി ഇവർ പോലീസിൽ പരാതി നൽകി.[www.malabarflash.com]

ഇക്കഴിഞ്ഞ പതിനാറിനാണ് പണം അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടതെന്നു പരാതിയിൽ പറയുന്നു. 20,000 രൂപ മൂന്നു തവണയായി പിൻവലിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ കോൽക്കത്ത സ്വദേശിയാണ് പണം പിൻവലിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.