Latest News

റോട്ടറി സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികാഘോഷം അവിസ്മരണീയമായി

കാഞ്ഞങ്ങാട്: ആസ്വാദകരെ വിസ്മയിപ്പിച്ച് റോട്ടറി സ്പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ ചരിത്രത്തിന്‍റെ ഭാഗമായി. വ്യാഴാഴ്ച രാത്രി നടന്ന റോട്ടറി സ്പെഷ്യല്‍ സ്കൂള്‍ 26-മത് വാര്‍ഷികഘോഷത്തില്‍ ശരാശരി വിദ്യാര്‍ത്ഥികളോട് കിട പിടിക്കുന്ന കലാപ്രകടനങ്ങളിലൂടെ മാനസികവൈല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ സദസ്സിനെ വിസ്മയിപ്പിച്ചത്. [www.malabarflash.com]
57 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പതിനഞ്ചിനങ്ങള്‍ ഒരേ സമയം അവതരിപ്പിച്ച നൃത്തമാലികയാണ് ഏറെ ശ്രദ്ധേയമായത്. മെയ് വഴക്കത്തോടെ അവതരിപ്പിച്ച കഥകളി, തിരുവാതിര, മാര്‍ഗ്ഗംകളി, ദഫ്മുട്ട്, ഓട്ടന്‍തുള്ളല്‍, ക്രിസ്തുമസ് അപ്പൂപ്പന്‍, കളരിപ്പയറ്റ്, കോ ല്‍ക്കളിയും ഉള്‍പ്പെട്ടതായിരുന്നു ഡാന്‍സ് ഫ്യൂഷന്‍.

ഒപ്പനയും ശിവതാണ്ഡവവും നാടന്‍പാട്ടും സംഘനൃത്തവും ഒന്നിനൊന്ന് മെച്ചപ്പെട്ടതായി.. കലാഭവന്‍മണിയുടെ നാടന്‍പാട്ടുകളാല്‍ ആവിഷ്ക്കരിച്ച നൃത്തവും പുലിമുരുകന്‍ അഭ്യാസങ്ങളും വേറിട്ട കാഴ്ചയായി മാറി. രംഗപൂജയോടെ ആരംഭിച്ച കലാപ്രകടനങ്ങള്‍ സിനിമാറ്റിക് ഡാന്‍സോടെ അവസാനിച്ചmuha മൂന്ന് മണിക്കൂര്‍ കലാവിരുന്നാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ തന്‍മയത്വത്തോടെ അവതരിപ്പിച്ചത്.

അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ദാമോദരന്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ് രഞ്ജിത്ത് ചക്രപാണി അദ്ധ്യക്ഷനായി. റോട്ടറി എം.ബി.എം. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍.നമ്പ്യാര്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകു, ഡയറക്ടര്‍ എം.സി.ജേക്കബ്, പി.ടി.എ.പ്രസിഡന്‍റ് ടി.മുഹമ്മദ് അസ്ലം, വാര്‍ഡ് മെമ്പര്‍ പത്മനാഭന്‍, ഡോ.കെ.ജി.പൈെ, ദീപ നാഗരാജ്, എം.ബി.എം.അഷറഫ്, കെ.വി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന ചടങ്ങില്‍ കലാ പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, ലക്കി കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. സ്റ്റാഫ് സെക്രട്ടറി സബിത നന്ദി പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.