ന്യൂഡല്‍ഹി: കാന്‍പുരിലെ റൂറയ്ക്ക് സമീപം അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളംതെറ്റി രണ്ടു മരണം. 26 പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്.
മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും റെയില്‍വേയുടെയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കാന്‍പുരിലെ ദെഹത് ജില്ലയില്‍ 140ലേറെ പേരുടെ ജീവനെടുത്ത ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് അപകടം നടന്ന് ഒരു മാസം കഴിയുമ്പോഴാണ് ഇവിടെ വീണ്ടും ട്രെയിന്‍ പാളം തെറ്റിയിരിക്കുന്നത്. നവംബര്‍ 20ന് ഉണ്ടായ അപകടത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: Natioanl News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment