Latest News

മകരവിളക്കു തീർഥാടനത്തിന് ശബരിമലനട തുറന്നു

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട വെളളിയാഴ്ച വൈകുന്നേരം തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്നാണു നട തുറന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി വന്ന് ആഴിയിൽ അഗ്നി പകർന്നു.[www.malabarflash.com] 

ഹൈക്കോടതി നിയോഗിച്ച സ്പെഷൽ ഓഫീസർ എം. മനോജിന്റെ മകൾ മൂന്നാംക്ലാസുകാരി ജാൻവി ഇരുമുടിക്കെട്ടുമായി ആദ്യം തേങ്ങ ഉടച്ച് പതിനെട്ടാംപടി കയറിയതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനത്തിനു തുടക്ക മായി. വെളളിയാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഇതേസമയം, മേൽശാന്തി പുതുമന മനു നമ്പൂതിരി മാളികപ്പുറം നട തുറന്നു.

ജനുവരി 14 ന് മകരവിളക്കും ജ്യോതിദർശനവും കഴിയുന്നതുവരെ പൂങ്കാവനവും പരിസരവും ശരണംവിളികളാൽ മുഖരിത മാകും. ജനുവരി എട്ട്, ഒമ്പത് തീയതികളിൽ പമ്പാ സംഗമവും ജനുവരി 13 ന് പമ്പാ സദ്യയും വിളക്കും നടക്കും. 11ന് എരുമേലി പേട്ടതുള്ളൽ. 12ന് പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ജനുവരി 19 വരെയാണ് ദർശനം. 20നു രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവ ത്തിനു സമാപ്തിയാകും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.