തിരുവനന്തപുരം: കെ.മുരളീധരന്‍ എംഎല്‍എയുമായുള്ള പരസ്യപ്പോരിന് പിന്നാലെ കെപിസിസി വക്താവ് സ്ഥാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. ഉണ്ണിത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരരന് നല്‍കിയ രാജി സ്വീകരിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു അറിയിച്ചു.[www.malabarflash.com]
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് ഉണ്ണിത്താന്‍ രാജി സമര്‍പ്പിച്ചത്. നേരത്തെ രാജ്‌മോഹനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെസി ജോസഫ് കത്ത് നല്‍കിയിരുന്നു.
കെ. മുരളീധരന്‍ തനിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഉണ്ണിത്താന്‍ വൈകിട്ട് പത്രസമ്മേളനം നടത്തിയിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അവ തെറ്റാണെന്ന് മുരളീധരന്‍ പറഞ്ഞാല്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. സോളാര്‍ വിവാദമുണ്ടായപ്പോള്‍ ചാനലുകളിലും മറ്റും പാര്‍ട്ടി നേതാക്കളെ പ്രതിരോധിച്ചത് താനാണെന്നും എന്നാല്‍ പാര്‍ട്ടി അതിനുള്ള പരിഗണന തനിക്ക് നല്‍കിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment