ചെറുവത്തൂര്‍: ശില്പകലയില്‍ ഇന്ത്യാ ഗവണ്‍മെന്റെിന്റെ ടാലന്റ് റിസേര്‍ച്ച് അവാര്‍ഡ് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ ഇന്ത്യയിലെ 3 ബാല ശില്പികളില്‍ കേരളത്തിലെ ഏക ബാല ശില്പിയാണ് രേവതി കെ.എം. ഒറോട്ടിച്ചാല്‍. [www.malabarflash.com]
29 സംസ്ഥാനങ്ങളില്‍ നടത്തിയ ശില്പ നിര്‍മ്മാണ പരീക്ഷയില്‍ വിജയിച്ചവര്‍ കേരളത്തില്‍ രേവതി കെ.എം, മഹാരാഷ്ട്ര, ത്രിപുരയുമാണ്.
കാസര്‍കേട് ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള കൊടക്കാട് വില്ലേജിലെ ഒറോട്ടച്ചാല്‍ എന്ന കുഗ്രാമത്തിലെ ഹരിജന്‍ കോളനിയിലെ കെ.എം. രേവതിയാണ് അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്.
കേരളത്തിന് വേണ്ടി തിരുവനന്തപുരം അദ്ധ്യാപക ഭവനില്‍ നടന്ന ശില്പനിര്‍മ്മാണ പരീക്ഷയില്‍ വിഷയം വന്നത് ‘യാത്ര’ എന്നതായിരുന്നു. തുഴവ ഞ്ചിയില്‍ ആളുകളെ കൊണ്ടുപോകുന്ന ശില്പമാണ് രേവതി ഉണ്ടാക്കിയത്. നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന കളിമണ്ണില്‍ പിറന്നു വീണത് പൊല്യൂഷന്‍ ഇല്ലാത്ത ഒരു ലോകത്തെകുറിച്ചായിരുന്നു.
ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്റെ ശിഷ്യയാണ് രേവതി കെ.എം
2015ല്‍ ശില്പകലയില്‍ കേന്ദ്ര അവാര്‍ഡിന് അര്‍ഹനായ മാസ്റ്റര്‍ എം.വി. ചിത്രരാജും രവീന്ദ്രന്റെ ശിഷ്യനാണ്. ഈ വര്‍ഷം സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയിലും സബ്ജില്ലാ മേളയിലും രവീന്ദ്രന്റെ ശിഷ്യന്‍മാര ധികവും എ ഗ്രേഡ് നേടിയ വരാണ്.
രേവതി കെ.എം.ന് പ്രതിമാസം 1,150 രൂപ പ്രകാരം 20 വയസ്സ് വരെ അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അംഗന്‍വാടിവര്‍ക്കറായ കെ.എം. ലീല യുടേയും കൂലി പണിക്കാരനായ ബാബുവിന്റെയും ഏകമകളായ രേവതി കുഞ്ഞിപ്പാറ യു.പി. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

രേവതിയുടെ ശില്പപ്രദര്‍ശനം ജനുവരിയില്‍ കാഞ്ഞങ്ങാട് കേരളലളിത കലാ ആര്‍ട്ട്ാലറിയില്‍ നടത്തപ്പെടുന്നു. വിവേകാ ന്ദന്‍, ശ്രീനാരായണ ഗുരു, ഗാന്ധിജി തുടങ്ങി നിരവധി ശില്പങ്ങള്‍ രേവതിയുടെ ശേഖരണത്തിലുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment