മഞ്ചേരി: മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഗര്‍ഭിണിയായ യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വേദനയുള്ളതായി അറിയിച്ചപ്പോള്‍ മൂത്രമൊഴിക്കണം എന്ന പറഞ്ഞ് നഴ്‌സുമാര്‍ കക്കൂസിലേയ്ക്ക് പറഞ്ഞയയ്ക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവ സമയത്ത് ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഏതാനും നേഴ്‌സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിനു ശേഷം ഏറെ നേരം കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്. ഇങ്ങനെ ക്ലോസറ്റില്‍ പ്രസവം നടക്കുന്നത് സ്ഥിരം സംഭവമാണെന്നും പ്രശ്‌നമാക്കേണ്ടതില്ലെന്നും ആസ്പത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി- ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment