Latest News

അപകടത്തില്‍ പരിക്കേററ് ചികിത്സയിലായിരുന്ന എസ്.കെ.എസ്.എസ്.എഫ് നേതാവ് മരിച്ചു

കാസര്‍കോട്: അപകടത്തില്‍ പരിക്കേററ് ചികിത്സയിലായിരുന്ന എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് കേളോട്ട്(40) മരണപ്പെട്ടു.[www.malabarflash.com]

കഴിഞ്ഞ 23 ന് പളളിക്കര കല്ലിങ്കാലില്‍ വെച്ചാണ് ഹമീദ് സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹമീദ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ബെണ്ടിച്ചാല്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെയും ബീഫാത്തിമ്മയുടെയും മകനാട്. ഭാര്യ: മിസ്‌രിയ, മക്കള്‍: അസീസ്, ആദില്‍
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദില്‍, ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍, മാഹിന്‍ കേളോട്ട് (മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍), നാസര്‍, റഫീഖ് കേളോട്ട്, ആയിഷ, നസീമ


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.