കുമ്പള: 'വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍'എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സാന്ത്വന വാരത്തിന് കുമ്പള സോണില്‍ തുടക്കം.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പദ്ധതിയുടെ ഉദ്ഘാടനം ഉളുവാര്‍ യുണിറ്റിലെ അവശത അനുഭവിക്കുന്ന രോഗിക്ക് വീല്‍ ചെയര്‍ നല്‍കി കൊണ്ട് കുമ്പള എസ്.ഐ മെല്‍വിന്‍ ജോസ് നിര്‍വ്വഹിച്ചു.
അവശത അനുഭവിക്കുന്നവര്‍ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് എസ്.ഐ മെല്‍വിന്‍ ജോസ് അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജില്ല സാന്ത്വനം പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, യൂത്ത് ലീഗ് ജില്ല വൈ.പ്രസിഡന്റ് യൂസുഫ് ഉളുവാര്‍, സിദ്ദീഖ് പി.കെ നഗര്‍, ലത്തീഫ് കളത്തൂര്‍, ഹനീഫ് സഅദി കുമ്പോല്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍ തുടങ്ങിയ സോണ്‍,സര്‍ക്കിള്‍ ഭാരവാഹികള്‍ സംബന്ധിച്ചു. സോണ്‍ സെക്രട്ടറി അബ്ദുല്‍ കരീം ഡി.കെ സ്വാഗതം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍, കിടപ്പിലായ രോഗികളുടെ വീടുകളിലും ദുരിതങ്ങളില്‍ കഴിയുന്ന കുടുംബങ്ങളിലും എസ്.വൈ.എസ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സാന്ത്വന വാരം ആചരിക്കുന്നത്.
സാന്ത്വന വാരത്തില്‍ അര്‍ഹരായ ഓരോ കുടുംബത്തിനും സ്വാന്ത്വനമേകാന്‍ സംസ്ഥാനജില്ല സോന്‍ നേതാക്കള്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കും

ഒരു വര്‍ഷം വരെ സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡുകള്‍ , റേഷന്‍ സംവിധാനം, ഓക്‌സിജന്‍ കൊണ്‍സന്റെട്ടര്‍, വീല്‍ ചെയറുകള്‍, എയര്‍ വാട്ടര്‍ ബെഡുകള്‍, വാക്കര്‍, വാകിംഗ് സ്റ്റിക്, സ്ട്രക്ചര് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗികളുടെ കുടുംബത്തിന് വിദ്യഭ്യാസ സഹായങ്ങള്‍, ദാറുല്‍ ഖൈര്‍ ഭവന പദ്ധതി എന്നിവ ആവശ്യാനുസരണം ലഭ്യമാക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment