Latest News

കലാമാമാങ്കത്തിന് അരങ്ങുണര്‍ന്നു

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് വര്‍ണാഭമായ തുടക്കം. ഇനി കണ്ണൂരിന്റെ രാപ്പകലുകളിൽ കലയുടെ സർഗലഹരി നിറഞ്ഞുനിൽക്കും.[www.malabarflash.com]

പ്രധാന വേദിയായ നിളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ.കെ.ശൈലജ, എം.പി പി.കെ. ശ്രീമതി. ഗായിക കെ.എസ്. ചിത്ര എന്നിവര്‍ സന്നിഹിതരായിരുന്നു.

കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഗായിക സയനോര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര കേരളത്തിന്റെ കലാവൈവിധ്യത്തിന്റെയും സാംസ്‌കാരിക മൂല്യത്തിന്റെയും നേർപ്പകർപ്പായി. അത്യധികം ആവേശത്തോടെയും ആഹ്‌ളാദത്തോടെയുമാണ് കണ്ണൂരിലെ കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നത്.













Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.