Latest News

രണ്ട് യുവതികള്‍ മഹറിന്റെ മാല ചാര്‍ത്തി; മഹാ സംഭവമായി മഹര്‍

കാസര്‍കോട്: ഒരു നാട് തന്നെ ഒഴുകിയെത്തിയ നിമിഷമായിരുന്നു അത്...പണമില്ലാ എന്ന ഒറ്റകാരണം കൊണ്ട് വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ രണ്ട് യുവതികളെ സഹോദരങ്ങളുടെ സ്ഥാനത്ത് നിന്ന് ഒരു നാട് കെട്ടിച്ചയക്കുമ്പോള്‍ അതിന് സാക്ഷിയാവാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്.[www.malabarflash.com]

പൊവ്വല്‍ വൈറ്റ്മൂണ്‍ കലാവേദിയുടെയും മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മഹര്‍ സമൂഹ വിവാഹം മഹാസംഭവമായി മാറി. ചുട്ടുപൊള്ളുന്ന വെയിലത്തും ആയിരങ്ങളാണ് തടിച്ചുകൂടിയത്. 

നിര്‍ധനയും അനാഥയുമായ രണ്ട് യുവതികളെ സ്വര്‍ണ്ണവും അവര്‍ക്ക് ഉപജീവനത്തിനുള്ള ഓട്ടോറിക്ഷയും നല്‍കികൊണ്ട് ആഹ്ലാദ പൂര്‍വ്വമാണ് കെട്ടിച്ചയച്ചത്. 

കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.കെ.ആലികുട്ടി മുസ്‌ലിയാര്‍ നിക്കാഹ് കര്‍മ്മത്തിന് കാര്‍മ്മികത്വം വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി, ഷാഫി ബാഖവി ചാലിയം, അബ്ദുല്‍ അസീസ് ദാരിമി പൊന്‍മല, അഹമ്മദ് മുസ്‌ലിയാര്‍ തുരുത്തി, റഷീദ് ഫൈസി സംബന്ധിച്ചു. സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ആശിര്‍വദിക്കാനെത്തിയ ആയിരങ്ങള്‍ക്ക് ബിരിയാണിയും ഒരുക്കിയിരുന്നു.
രാവിലെ നടന്ന സാംസ്‌ക്കാരിക പരിപാടി ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ മാളിക ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അച്ചു നായന്മാര്‍മൂല, ബഡുവന്‍ കതുഞ്ഞി ചാല്‍ക്കര, കെ.എന്‍.ഹനീഫ് സ്വാഗതം പറഞ്ഞു. എം.എ.ലത്തീഫ്, അസീസ് കടപ്പുറം, കെ.എസ്.ഫക്രുദ്ദീന്‍, എ.ബി.ഹാരിസ്, എം.പി.നാസര്‍, നൗഷാദ് നെല്ലിക്കാട് 

സമുഹ വിവാഹത്തോടനുനബന്ധിച്ച് നാലു ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയില്‍ സ്വാഗത സംഘം ട്രഷറര്‍ എ.ബി.ഹാരിസ് പതാക ഉയര്‍ത്തി. തുടര്‍ന്നുനടന്ന പൊതുസമ്മേളനം അബ്ദുല്‍ അസീസ് ദാരിമി പൊന്‍മല ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ബഡുവന്‍ കുഞ്ഞി ചാല്‍ക്കര അധ്യക്ഷത വഹിച്ചു. ഹാഫിള് ഫസ്‌ലു റഹ്മാന്‍ ഖിറാഅത്ത് അവതരിപ്പിച്ചു. 

കേരള ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി.അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരുന്നു.ദാറുല്‍ ഖുര്‍ആന്‍ ദര്‍സ് വിദ്യാര്‍ത്ഥി ഉമര്‍ ഖാലിബ് അന്ത്യനാളിന്റെ അടയാളം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏഴു വയസുകാരന്‍ മാസ്റ്റര്‍ മുഹമ്മദ് സാലിഹ് ബത്തേരി, ഹാഫിള് റിയാസ് മന്നാനി വഞ്ചിയൂര്‍, അബു ഷമീസ് ഖാന്‍ നാഫിഇ ഇടുക്കി പ്രഭാഷണം നടത്തി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.