കാസര്‍കോട്: കല്ല്യാണത്തോടനുബന്ധിച്ച് ഉത്തരകേരളത്തില്‍ നടക്കുന്ന റാംഗിംഗ് അടക്കമുള്ള ക്രൂരവിനോദങ്ങളെക്കുറിച്ച് ചെമ്പരത്തി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എബി കുട്ടിയാനത്തിന്റെ ആഭാസ പന്തല്‍ എന്ന പുസ്‌കതം പ്രകാശനം ചെയ്തു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹീമിന് ആദ്യ കോപ്പി നല്‍കി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിച്ചു. ആന്റി റാഗിംഗ് കാമ്പയിന്റെ ബ്രോഷര്‍ ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് നല്‍കി ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
പരിപാടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.എ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.എം.എ.സിദ്ധീഖ് സ്വാഗതം പറഞ്ഞു. ഹാഷിം അരിയില്‍ പുസ്തക പരിചയം നടത്തി. ഡോ.മുഹമ്മദ് സലിം നദ്‌വി ഉല്‍ബോധന പ്രസംഗം നടത്തി.
എ.അബ്ദുല്‍ റഹ്മാന്‍, എ.എം.കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജലീല്‍ കടവത്ത്, ഹനീഫ് നെല്ലിക്കുന്ന്, മുജീബ് തളങ്കര, ഹാഷിം ബംബ്രാണി, അമിന്‍ഷാ കൊല്ലം, അത്തീഖ് റഹ്മാന്‍ ബേവിഞ്ച,ഷൗക്കത്ത് പടുവടുക്ക, സി.ബി.ലത്തീഫ്, അംത്തു, സി.ടി.റിയാസ് സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment