ഉദുമ: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലെര്‍ട്ട് (Alert) എന്ന വിദ്യാഭ്യാസ മാനേജ്‌മെന്റ് സോഫ്‌ററ്‌വെയര്‍ കമ്പനി അവരുടെ അസസ്സ്‌മെന്റ് പങ്കാളിയായ എഡ് അസസ്സ്സ്ഥാപനത്തിന്റെ സഹകരണത്തോടെ നടത്തിയ സര്‍വ്വേയിലൂടെ ഇന്ത്യയിലെ ഹയര്‍ സെക്കണ്ടറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള നൂറ് (100) ഹൈലി ഇഫക്ടീവ് പ്രിന്‍സിപ്പാള്‍മാരുടെ കൂട്ടത്തില്‍ കാസര്‍കോട് ജില്ലയിലെ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രനെയും തെരഞ്ഞെടുത്തു.[www.malabarflash.com]
ഇന്ത്യയിലെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., ഐ.ജി.സി.എസ്.ഇ. സിലബസ്സുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ കേരളമുള്‍പ്പെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാന സിലബസ്സ്, കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്‌കൂളുകളിലുള്ള പ്രിന്‍സിപ്പാള്‍മാരില്‍ നിന്നാണ് 100 പേരെ തെരഞ്ഞെടുത്ത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

ഓരോ സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവരില്‍ നടത്തിയ ഓണ്‍ ലൈന്‍ സര്‍വ്വേയിലൂടെയാണ് 100 പേരെ തെരഞ്ഞെടുത്തത്.
ഓരോ സ്‌കൂളിനെപ്പറ്റിയും ‘യൂട്യൂബില്‍’ ലഭ്യമായ വീഡിയോ പ്രദര്‍ശനങ്ങള്‍, കഴിഞ്ഞ കാലങ്ങളില്‍ പ്രിന്‍സിപ്പല്‍മാരുടെ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ തുടങ്ങിയവയോടൊപ്പം ‘A leader without imagination is what an observatory would be without a telescope’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചെറുപ്രസംഗം വീഡിയോയിലൂടെ യൂട്യൂബില്‍ ലഭ്യമാക്കിയതായിരുന്നു ഇവയിലെ പ്രധാനം ഇനം. സ്‌കൂള്‍ ഓഫീസില്‍ വെച്ചായിരുന്നു ഈ വീഡിയോ ഷൂട്ടിംഗ്.
ജനുവരി 30, 31 തീയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന പ്രൊഫഷണല്‍ ഇമേജ് ബില്‍ഡിംഗ് കം അവാര്‍ഡ് സെറിമണിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അലെര്‍ട്ട് നോളജ് സര്‍വ്വീസ് സി.ഇ.ഒ. ഡോ. ദിനേശ് കംറാ അറിയിച്ചു.
ജനുവരി 30, 31 തീയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന പ്രൊഫഷണല്‍ ഇമേജ് ബില്‍ഡിംഗ് കം അവാര്‍ഡ് സെറിമണിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അലെര്‍ട്ട് നോളജ് സര്‍വ്വീസ് സി.ഇ.ഒ. ഡോ. ദിനേശ് കംറാ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment