ദില്ലി: യോഗാ ഗുരു ബാബാ രാംദേവ് എന്നും വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. എന്നാല്‍ ഇത്തവണ ബാബാ രാംദേവ് എത്തിയിരിക്കുന്നത് ഒരല്‍പം കടന്ന കൈയ്യോടെയാണ്. ലോകോത്തര ഗുസ്തി താരം ആന്‍ഡ്രെ സ്റ്റാഡ്‌നിക്കിനെ ഗുസ്തി മത്സരത്തിന് ക്ഷണിച്ചാണ് ബാബാ രാംദേവ് പുതിയ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. [www.malabarflash.com]
2008 ബീജിങ്ങ് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഗുസ്തി താരമാണ് ആന്‍ഡ്രെ സ്റ്റാഡ്‌നിക്ക്‌സ്. മുംബൈ മഹാറാത്തിയും എന്‍സിആര്‍ പഞ്ചാബ് റോയല്‍സും തമ്മില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തിന് മുന്നോടിയായാണ് ആന്‍ഡ്രെ സ്റ്റാഡ്‌നിക്ക്‌സിനെ ബാബാ രാംദേവ് സൗഹൃദ ഗുസ്തി മത്സരത്തിന് ക്ഷണിച്ചിരിക്കുന്നത്.
താന്‍ ദേശീയ തലത്തിലുള്ള ഗുസ്തി താരങ്ങളുമായി മത്സരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര തലത്തില്‍ മികവ് തെളിയിച്ച് ഗുസ്തി താരവുമായി മത്സരിക്കുമ്പോഴുള്ള ആവേശം ഒന്ന് വേറെ തന്നെയാണെന്ന് ബാബാ രാംദേവ് പറഞ്ഞു. യോഗയുടെ യഥാര്‍ത്ഥ കരുത്ത് മത്സരത്തില്‍ മനസിലാകുമെന്ന് ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.
ബീജിങ്ങ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരം സുശീല്‍ കുമാറിനെ കീഴടക്കിയ ചരിത്രവുമുണ്ട് ആന്‍ഡ്രെ സ്റ്റാഡ്‌നിക്കിന് എന്നതും ശ്രദ്ധേയമാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment