ഏറെ കാത്തിരുന്ന ഷവോമി റെഡ്മി നോട്ട് 4 ഇനി ഇന്ത്യയില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം. ഷവോമി റെഡ്മി നോട്ട് 3 പോലെ, ശ്രേണിയിലെ വിജയ ഗാഥ തുടരുമെന്ന പ്രതീക്ഷയിലാണ് റെഡ്മി നോട്ട് 4നെയും ഷവോമി അവതരിപ്പിക്കുന്നത്. ജനുവരി 19 ന് ദില്ലിയില്‍ വെച്ചാകും തങ്ങള്‍ റെഡ്മി നോട്ട് 4 നെ അവതരിപ്പിക്കുകയെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷവോമി നേരത്തെ അറിയിച്ചിരുന്നു. [www.malabarflash.com]
പുത്തന്‍ ഷവോമി നോട്ട് 4 ല്‍ നിങ്ങള്‍ക്ക് എന്തൊക്കെ ലഭിക്കും? 2.5D ഗ്ലാസോട് കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 4 ല്‍ ഷവോമി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഫുള്‍ മെറ്റാലിക് ബോഡിയും, പിറകിലായി നല്‍കിയിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനറും റെഡ്മി നോട്ട് 4 ന്റെ പ്രീമിയം ടച്ച് വര്‍ധിപ്പിക്കുന്നു. 165 ഗ്രാമോളമാണ് റെഡ്മി നോട്ട് 4 ന്റെ ഭാരം.
ക്വാല്‍ക്കോം സ്‌നാപ്ഡ്രഗാണ്‍ 625 പ്രോസസറാണ് റെഡ്മി നോട്ട് 4 ന് കരുത്തേകുന്നത്. മൂന്ന് വിവിധ റാം ഓപ്ഷനുകളും രണ്ട് വ്യത്യസ്ത സ്‌റ്റോറേജ് ഓപ്ഷനുമാണ് റെഡ്മി നോട്ട് 4 ല്‍ ഉപഭോക്താവിന് ലഭിക്കുക. 2 ജിബി, 3 ജിബി, 4 ജിബി റാം ഓപ്ഷനും, 32, 64 ജിബി സ്‌റ്റോറേജ് ഓപ്ഷനുമാണ് ഷവോമി ഒരുക്കയിരിക്കുന്നത്. 128 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി വികസിപ്പിക്കാവുന്നതാണ്.
ഡ്യൂവല്‍ സിം സപ്പോര്‍ട്ടോട് കൂടിയ 4 ജി LTE കണക്ടിവിറ്റിയും ഷവോമി നല്‍കുന്നുണ്ട്. 13 മെഗാപിക്‌സലോട് കൂടിയ 77ഡിഗ്രീ വൈഡ് ആംഗിള്‍ ക്യാമറയാണ് ഷവോമി റെഡ്മി നോട്ട് 4 ല്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ, സെല്‍ഫി പ്രിയരെ ലക്ഷ്യമിട്ട് 5 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയും ഷവോമി ലഭ്യമാക്കുന്നു.
Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment