പുതുവര്‍ഷം തുടക്കത്തില്‍ത്തന്നെ വിജയ് ബോക്‌സോഫീസില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു, അതും തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിന്റെ അകമ്പടിയോടെ. ചിത്രം കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് റീലീസ് ചെയ്തത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ സ്വീകരണമാണ് ഭൈരവയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. [www.malabarflash.com]
വെറും നാലു ദിവസം കൊണ്ട് നൂറുകോടിയാണ് ഭൈരവ വാരിയത്. ഒരു വിജയ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടം ഇതോടെ ഭൈരവ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ വിജയ് ചിത്രം തെരിക്ക് ആറു ദിവസം വേണ്ടിവന്നു ഈ നേട്ടം സ്വന്തമാക്കാന്‍. ഇതോടെ തമിഴകത്ത് രജനികാന്ത് കഴിഞ്ഞാല്‍ ബോക്‌സോഫീസിലെ രാജാവ് എന്ന വിജയ്‌യുടെതന്നെ സല്‍പ്പേര് ഊട്ടിയുറപ്പിക്കപ്പെടുകയാണ്.
ഭൈരവയുടെ നിര്‍മാണ കമ്പനി തങ്ങളുടെ ഔദ്യോകിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചതാണിക്കാര്യം. വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.ഭാരതി റെഡ്ഡിയാണ് ഭൈരവ നിര്‍മിച്ചത്. മലയാളിയായ കീര്‍ത്തി സുരേഷാണ് ഭൈരവയിലെ നായിക.
അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രത്തിന്റെ സംവിധായകനായ ഭരതനാണ് ഭൈരവയുടേയും സംവിധായകന്‍. പോക്കിരി ഹിറ്റായതിനുപിന്നാലെ ഇറങ്ങിയ ചിത്രത്തില്‍ താരത്തിന് വന്‍ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിമാറി അഴകിയ തമിഴ് മകന്‍. അതേ സംവിധായകനുതന്നെ വിജയ്ക്ക് കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ചക്കാനായത് കാലത്തിന്റെ കാവ്യനീതിയാവാം.
Keywords: Film News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment