ഉദുമ: ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ ബാര സ്‌കൂളിന്റെ വിദ്യാലയ വികസന സെമിനാറിലേക്ക് ബാര ഗ്രാമം മുഴുവന്‍ ഒഴുകിയെത്തി. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരു കോടി 12 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് സെമിനാറില്‍ അവതരിപ്പിച്ചത്.20 ഓളം വ്യക്തികള്‍ ചേര്‍ന്ന് സെമിനാര്‍ ദിനം തന്നെ അഞ്ചുലക്ഷം രൂപ വിദ്യാലയത്തിലേക്ക് സ്‌പോണ്‍സര്‍ ചെയ്തു.
ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹമീദ് മാങ്ങാട് കുട്ടികളുടെ പാര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത് മാതൃക കാണിച്ചപ്പോള്‍ പൗരപ്രമുഖന്‍ ടി.വി അബ്ദുള്ളക്കുഞ്ഞി സ്മാര്‍ട്ട് ക്ലാസ്മുറിക്കാവശ്യമായ ഫണ്ട് സ്‌പോണ്‍സര്‍ ചെയ്തു.
സെമിനാര്‍ ദിനം തന്നെ ശിസു സൗഹൃദ വിദ്യാലയത്തിന് വലിയ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചത് എല്ലാവരേയും ആവേശഭരിതരാക്കി. വിദ്യാലയത്തിന്റെ ചിത്രീകരണത്തിനാവശ്യമായ അമ്പതിനായിരം രൂപ വിദ്യാലയത്തിലെ അധ്യാപകര്‍ സ്‌പോണ്‍സര്‍ ചെയ്തു.
ഒമ്പത് വര്‍ഷം കഴിഞ്ഞാല്‍ 100 വര്‍ഷം തികയുന്ന വിദ്യാലയത്തിന് 9 വര്‍ഷത്തെ പേഴ്‌സ്‌പെക്ടീവ് പ്ലാന്‍ തയ്യാറാക്കി. ചടങ്ങില്‍ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകരെ ആദരിച്ചു. സ്‌കൂളില്‍ മുന്‍ വര്‍ഷങ്ങളില്‍ ജോലി ചെയ്ത അധ്യാപകരും സെമിനാറിന് എത്തിച്ചര്‍ന്നിരുന്നു.
ഫണ്ട് ഏറ്റുവാങ്ങല്‍, വിരമിച്ച പ്രധാനാധ്യാപകരെ ആദരിക്കല്‍ എന്നീ ചടങ്ങുകള്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വികസന പദ്ധതി രേഖ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.രവിവര്‍മ്മന്‍ സ്‌കൂള്‍ സപ്പോര്‍ട്ടിങ്ങ് ഗ്രൂപ്പ് ചെയര്‍മാന്‍ ബി.കൃഷ്ണന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
കുട്ടികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണോദ്ഘാടനം ബേക്കല്‍ ഉപജില്ലാ ഓഫീസര്‍ കെ.ശ്രീധരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഉപ ജില്ലാകായി കമേളയിലെ വിജയി എം.ബി നന്ദനക്ക് ബേക്കല്‍ ബി.പി.ഒ കെ.വി ദാമോദരന്‍ ഉപഹാരം നല്‍കി.
സ്‌കൂള്‍ വികസന പദ്ധതി മഹേഷ്‌കുമാര്‍ വിശദീകരിച്ചു. സ്‌കൂള്‍ വികസനാവശ്യങ്ങള്‍ക്കായി ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡ്ണ്ട് കെ.എ മുഹമ്മദാലി, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ രവിവര്‍മ്മന്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി
.സെമിനാറിലേക്കുള്ള ലഘുഭക്ഷണമായി അഞ്ഞൂറോളം ഇലയടകള്‍ മദര്‍ പിടിഎ അംഗങ്ങള്‍ വീട്ടില്‍ നിന്ന് പാകം ചെയ്ത് കൊണ്ടുവരികയായിരുന്നു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെവി പവിത്രന്‍ സ്വാഗതവും, പിടിഎ പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി ബാലകൃഷ്ണന്‍, ബീബി അഷ്‌റഫ്, ഹമീദ് മാങ്ങാട്, ബി.കൃഷ്ണന്‍, കാവേരി, മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി രാഗിത സുനില്‍ കുമാര്‍, ബി.ബാലകൃഷ്ണന്‍, എം.കെ വിജയന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എ.തിലകരാജന്‍, വാസന്തി .എം.പിഎന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment