മുംബൈ: ബയന്തറില്‍ നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി ചെളിയില്‍ താഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജനുവരി ഒമ്പതിന് ആസാദ് നഗറിലെ വീട്ടില്‍നിന്നും കാണാതായ പെണ്‍കുട്ടിയുടെ ശരീരം ഭാഗികമായി കുഴിച്ചുമൂടിയ നിലയില്‍ സമീപത്തെ ഒരു ചതുപ്പുനിലത്തില്‍ നിന്നും കണ്ടെത്തി. [www.malabarflash.com]
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരപലഹാരങ്ങള്‍ വാഗ്ദാനം ചെയ്ത് നാല് വയസ്സുകാരിയ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. തല ശക്തമായി ഇടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യപ്രതി പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കി.
Keywords: Naional News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment