Latest News

കുമ്പളയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കുമ്പള: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കല്ലങ്കൈ സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ സുരേഷ് (41) ആണ് മരിച്ചത്. [www.malabarflash.com]

മായിപ്പാടി സ്വദേശികളായ അമ്മു, സുമലത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കുമ്പള ബദിയടുക്ക റോഡില്‍ ജില്ലാ സഹകരണ ആശുപത്രിക്ക് സമീപമാണ് അപകടം.

കോണ്‍ക്രീറ്റ് മേസ്ത്രിയായ സുരേഷ് സുബ്രായ ഗെട്ടി- നാഗമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാരതി. മക്കള്‍: ഷിന്‍സിന, ജിതേഷ്, കീര്‍ത്തന. സഹോദരങ്ങള്‍: കേശവ, പത്മിനി, സവിത, ലതിക.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.