Latest News

ബെളിഞ്ച സ്വാദിഖ്ഷാ വലിയുല്ലാഹി മഖാം ഉറൂസ് ഏപ്രിൽ 7 മുതൽ

ബെളിഞ്ച:ബെളിഞ്ച,കർക്കിടഗോളി സ്വാദിഖ് ഷാ വലിയുല്ലാഹി മഖാം ഉറൂസും മത പ്രഭാഷണവും ഏപ്രിൽ 7, 8, 9 തീയ്യതികളിലായി നടത്താൻ ബെളിഞ്ച ബദർ ജുമാ മസ്ജിദ് കമ്മറ്റി തീരുമാനിച്ചു.[www.malabarflash.com]

പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.കബീർ ഹിമമി സഖാഫി ഗോളിയടുക്ക പ്രാർത്ഥന നടത്തി. അബ്ദുറഹ്മാൻ പാലഗം അധ്യക്ഷത വഹിച്ചു. ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച സ്വാഗതവും പി എ മുഹമ്മദ് മൗലവി പാലഗം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സയ്യിദ് മുഹമ്മദ് മദനി അൽ ബുഖാരി മൊഗ്രാൽ, കബീർ ഹിമമി സഖാഫി ഗോളിയടുക്ക (രക്ഷാധികാരി), അബ്ദുൽ ഖാദിർ ചെമ്പ്രഞ്ചാൽ (ചെയർമാൻ), അബ്ദുല്ല മുസ്ലിയാർ കാരക്കാട്, അബ്ദുറഹ്മാൻ പാലഗം, അബ്ദുറഹ്മാൻ തുമ്പ്രച്ചാൽ (വൈ.ചെയർമാൻ), പി എ മുഹമ്മദ് മൗലവി പാലഗം (ജന.കൺവീനർ), ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച, ഷെരീഫ് ഫൈസി കേൾമാർ, അബ്ദുലെത്തീഫ് കെ കെ്(ജോ.കൺവീനേഴ്സ്), മുനീർ അൽ അൻസാർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.