കാഞ്ഞങ്ങാട്: നെഞ്ചുവേദനയുമായി എത്തിയ രോഗി സഞ്ചരിച്ച വാഹനം ഹര്‍ത്താലനുകൂലികള്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.[www.malabarflash.com]
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ നിര്‍ദേശിച്ചു.
ബിരിക്കുളം മാളോലയിലെ സി.ജെ.ജോണ്‍ (63) ആണ് ഹര്‍ത്താല്‍ ദിനത്തില്‍ മരിച്ചത്.
വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ നിന്നു കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ, നാലിടത്തു തങ്ങളെ തടഞ്ഞെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ആശുപത്രിയില്‍ എത്തിച്ച ജോണിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകാതെ മരിച്ചു. ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് കാണിച്ചിട്ടും വൈകിച്ചുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
റോഡിലെ പരിശോധനകള്‍ക്കായി വാഹനം നാലിടത്തു നിര്‍ത്തേണ്ടി വന്നുവെന്നും ഇതു രോഗി മരിക്കാന്‍ കാരണമായെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ നിര്‍ദേശിച്ചു.
ബിരിക്കുളം മാളോലയിലെ സി.ജെ.ജോണ്‍ (63) ആണ് ഹര്‍ത്താല്‍ ദിനത്തില്‍ മരിച്ചത്.
വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ നിന്നു കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ, നാലിടത്തു തങ്ങളെ തടഞ്ഞെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ആശുപത്രിയില്‍ എത്തിച്ച ജോണിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകാതെ മരിച്ചു. ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് കാണിച്ചിട്ടും വൈകിച്ചുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment