ചെര്‍ക്കള: ചെര്‍ക്കള മുസ്ലിം ലീഗിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് ശാഖ മുസ്ലിം ലീഗ് പ്രഥമ ജനറല്‍ സെക്രട്ടറിയും ബനാത്ത് വാല അന്തര്‍ദേശീയ അവാര്‍ഡ് ജേതാവുമായ ചെര്‍ക്കളം അബ്ദുള്ളക്ക് ജന്മനാടിന്റെ ആദരവ്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുസ ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യാക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ ചെര്‍ക്കളത്തിന് ഉപഹാരം സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി ഷാളണിയിച്ചു. പ്രമുഖ എഴുത്തുകാരന്‍ സുരേന്ദ്രന്‍ എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി.
ചെറുപ്പം മുതല്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ചെര്‍ക്കളം അബ്ദുള്ള ആരോഗ്യം വകവെക്കാതെ ഇപ്പോഴും പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇ.ടി പറഞ്ഞു.
എം.എല്‍.എയും മന്ത്രിയുമായി തിളങ്ങിനിന്ന ചെര്‍ക്കളം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. കുടുംബശ്രീയെ വലിയൊരു പ്രസ്ഥാനമാക്കി മാറ്റിയെടുത്തത് ചെര്‍ക്കളത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യാക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ ചെര്‍ക്കളത്തിന് ഉപഹാരം സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി ഷാളണിയിച്ചു. പ്രമുഖ എഴുത്തുകാരന്‍ സുരേന്ദ്രന്‍ എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി.
സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹ്്മാന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുള്ള, സി. മുഹമ്മദ് കുഞ്ഞി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ , പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എ.ജി.സി ബഷീര്‍, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, പി. ഗംഗാധരന്‍ നായര്‍, ഹക്കീം കുന്നില്‍, ഷാനവാസ് പാദൂര്‍, മുംതാസ് സമീറ, അഡ്വ. സി.കെ ശ്രീധരന്‍, എ.എം കടവത്ത്, എം.എസ് മുഹമ്മദ് കുഞ്ഞി, അഷ്്‌റഫ് എടനീര്‍, ടി.ഡി കബീര്‍, കെ. പുണ്ടരീകാക്ഷ, ബഷീര്‍ വെള്ളിക്കോത്ത്, ഹാഷിം അരിയില്‍, അഡ്വ. ബേവിഞ്ച അബ്ദുല്ല, അഡ്വ. സി.എന്‍ ഇബ്രാഹിം, ജയറാം എടനീര്‍, ഫാദര്‍ സക്കറിയ തോമസ്, ഹരീഷ് പി. നമ്പ്യാര്‍, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, ബി.കെ അബ്ദുസമദ്, മുഹമ്മദ് കുഞ്ഞി കടവത്ത്, ബീഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, ഹാഷിം ബംബ്രാണി, നാസര്‍ ചായിന്റടി പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment