Latest News

സര്‍ക്കാര്‍ മുസ്‌ലിംകളെ വേട്ടയാടുന്നുവെന്ന പ്രചാരണം ആടിനെ പട്ടിയാക്കല്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുസ്!ലിംകളെ വേട്ടയാടുന്നുവെന്ന തരത്തിലുള്ള പ്രചാരണം ആടിനെ പട്ടിയാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷമാണെന്നതിനാല്‍ മുസ്‌ലിംകള്‍ കേരളത്തില്‍ ഒരു പീഡനവും അനുഭവിക്കേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.[www.malabarflash.com] 

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തീവ്രവാദത്തോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെ മതം മാറ്റാം എന്ന് കുട്ടികളെ പഠിപ്പിക്കുന്ന സിലബസ് സ്‌കൂളുകളില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ വിഭാഗത്തിലെ മതേതര സംഘടനകളും മുന്നോട്ടുവരണം. ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും പ്രശ്‌നം പോലീസ്‌ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ചില വിവാദ കേസുകളില്‍ യുഎപിഎ ചുമത്തിയ നടപടിയോട് യോജിക്കുന്നില്ല. യുഎപിഎ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ട നിയമമാണ്. അനാവശ്യമായി അത് ഉപയോഗിക്കേണ്ടതില്ല. തീവ്രവാദ കേസുകളില്‍ ചിലപ്പോഴിത് ആവശ്യം വന്നേക്കാം. അനാവശ്യമായി യുഎപിഎ ചുമത്തിയ കേസുകള്‍ പുനഃപരിശോധിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.