ന്യൂഡല്‍ഹി: അഞ്ഞൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച സുനില്‍ റസ്‌തോഗി പീഡനം നടത്തിയിരുന്നത് ടെറസില്‍ വച്ച്. കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ച ശേഷം പെണ്‍കുട്ടികളോട് ലൈംഗികമായി വഴങ്ങിത്തരാന്‍ ഇയാള്‍ ആവശ്യപ്പെടും വഴങ്ങിയില്ലെങ്കില്‍ ടെറസില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞു കൊല്ലുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. സുനില്‍ റസ്‌തോഗിയുടെ പീഡനത്തിനിരയായ മൂന്ന് പെണ്‍കുട്ടികളാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. [www.malabarflash.com]
2006ല്‍ പീഡനത്തിനിരയായ കുട്ടികളാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ലൈംഗികമായി വഴങ്ങാത്തവരെ അംഗഭംഗം വരുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി ഭയന്നാണ് പോലീസിനെ സമീപിക്കാതിരുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. തങ്ങളെ മുറിയില്‍ അടച്ച് പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായി മറ്റ് രണ്ട് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.
ആള്‍ത്താമസമില്ലാതെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളോ, പഴയ കെട്ടിടങ്ങളോ, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളോ തുടങ്ങി ആളൊഴിഞ്ഞ കെട്ടിടങ്ങളാണ് ഇയാള്‍ പീഡനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ആള്‍പാര്‍പ്പില്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ബാച്ചിലേഴ്‌സിന്റെ താമസ സ്ഥലത്തിന് സമീപത്ത് എത്തിച്ചു പീഡിപ്പിക്കും. ഈ പ്രദേശങ്ങളില്‍ പകല്‍ ആരുമുണ്ടാകില്ല.
2004 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ പെണ്‍കുട്ടികളൊന്നും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. 2004 മുതല്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 2006ല്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ഒരു കേസെടുത്തിരുന്നു. 2016ല്‍ രുദ്രാപൂരില്‍ തന്നെ മറ്റൊരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment