മുംബൈ: ഇന്ത്യയില്‍ കുറഞ്ഞ നിരക്കിന് വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കുമാണ് ടിക്കറ്റ് നിരക്കുകള്‍. ജനുവരി 16 മുതല്‍ 22 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യ ഇത്തരത്തില്‍ ഓഫര്‍ വച്ചിരിക്കുന്നത്. മെയ് ഒന്നു മുതല്‍ 2018 ഫെബ്രുവരി ആറു വരെയുള്ള യാത്രകളാണ് ഈ നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. [www.malabarflash.com]
ബംഗളൂരു, ഛണ്ഡിഗഡ്, ഗോവ, ഗുവഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി. പുന്നൈ, എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് അടിസ്ഥാന നിരക്ക് 99 രൂപയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. മലേഷ്യ, തായ്‌ലാന്‍ഡ്, എന്നിവടങ്ങളിലേയ്ക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്യുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment