നീലേശ്വരം : യുവാവ് കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കരിന്തളം കീഴ്മാലയിലെ പരേതനായ തുരുത്തി കുഞ്ഞിരാമന്റെ മകന്‍ പി. മഹേഷാണ് (31) മരിച്ചത്. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ വാന്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന മഹേഷ് രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണവും കഴിഞ്ഞു കുളിമുറിയില്‍ പോയപ്പോഴാണു കുഴഞ്ഞു വീണത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ മാതാവ് കുഞ്ഞിപ്പെണ്ണ് അന്വേഷിച്ചു ചെന്നപ്പോഴാണു തളര്‍ന്നു കിടക്കുന്നതു കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.
ഏക സഹോദരന്‍ മനോജ് 20 വര്‍ഷം മുന്‍പു നാലാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ തേജസ്വിനി പുഴയില്‍ ഒഴുക്കില്‍ പെട്ടു മരിക്കുകയായിരുന്നു. മാതാവ് കുഞ്ഞിപ്പെണ്ണ്, വല്യമ്മ മാധവിക്കും ഏക ആശ്രയമായിരുന്നു മഹേഷ്.
ഏക സഹോദരന്‍ മനോജ് 20 വര്‍ഷം മുന്‍പു നാലാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ തേജസ്വിനി പുഴയില്‍ ഒഴുക്കില്‍ പെട്ടു മരിക്കുകയായിരുന്നു. മാതാവ് കുഞ്ഞിപ്പെണ്ണ്, വല്യമ്മ മാധവിക്കും ഏക ആശ്രയമായിരുന്നു മഹേഷ്.
കൊല്ലമ്പാറയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം വീട്ടിലേക്കു കൊണ്ടു വന്ന ശേഷം തലയടുക്കം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment