കോഴിക്കോട്: സി.പി.എം - ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു. രാമനാട്ടുകര, പുതുക്കോട് കാരോളി വീട്ടില്‍ പി.പി. മുരളീധരന്‍ (47 )ആണ് മരിച്ചത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാഴാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു മരണം. മൃതദേഹം പുതുക്കോട് പൊതുദര്‍ശനത്തിന് വച്ച ശേഷം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ സംസ്‌കരിക്കും.
മരണത്തെ തുടര്‍ന്ന് മലപ്പുറത്ത് വാഴയൂര്‍, ചെറുകാവ് പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് സി.പി.എം ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി
2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ മരളീധരന്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി ഓഫീസുകളും, പാര്‍ട്ടി ബോര്‍ഡുകളും, കോടിമരങ്ങളും നശിപ്പിച്ചുവെന്നും അയ്യപ്പഭക്തരുടെ മാല നശിപ്പിച്ചുവെന്നും ആരോപിച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ അന്ന് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും സിപിഎം , ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ മരളീധരന്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി ഓഫീസുകളും, പാര്‍ട്ടി ബോര്‍ഡുകളും, കോടിമരങ്ങളും നശിപ്പിച്ചുവെന്നും അയ്യപ്പഭക്തരുടെ മാല നശിപ്പിച്ചുവെന്നും ആരോപിച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ അന്ന് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും സിപിഎം , ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment