അജ്മീര്‍: നോട്ട് നിരോധനം ഇനി രാജസ്ഥാനിലെ സ്‌കൂള്‍ കുട്ടികളുടെ പാഠഭാഗം. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ എട്ടിന് നടപ്പിലാക്കിയ നോട്ട് നിരോധനം രാജസ്ഥാന്‍ സര്‍ക്കര്‍ സിലബസില്‍ ഉള്‍പ്പെടുത്തി. പാഠത്തിന്റെ ഭാഗമായി കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചും മൊബൈല്‍ വാലറ്റിനെക്കുറിച്ചും കുട്ടികള്‍ പഠിക്കും. [www.malabarflash.com]
എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് നോട്ട് നിരോധനം ഉള്‍പ്പെടുത്തിയത്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ കുട്ടികള്‍ നോട്ട് നിരോധനം പഠിച്ചു തുടങ്ങും.
കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അജ്മീറിലെ വിദ്യാര്‍ത്ഥി സേവാ കേന്ദ്രത്തില്‍ സര്‍ക്കാര്‍ സൈ്വപ്പിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ലിസ്റ്റിന്റെയും മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പിന് സൈ്വപ്പിംഗ് മെഷീനുകള്‍ വഴി പണമടയ്ക്കാം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment