ഡെല്‍ഹി: റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ഇന്റര്‍നെറ്റ് സങ്കല്‍പങ്ങള്‍ക്ക് വിപ്ലവമുഖം ലഭിച്ചിരിക്കുകയാണ്. നേരത്തെ, 2ജി 3ജി നെറ്റ് വര്‍ക്കുകളില്‍ ഉയര്‍ന്ന നിരക്കില്‍ പരിമിതമായ ഡാറ്റാ ലഭ്യമായിടത്ത്, ജിയോ 4ജി അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് അവതരിപ്പിച്ചതോടെ രാജ്യത്തെ ഇന്റര്‍നെറ്റിന്റെ മുഖം മാറി. ആദ്യം ഡിസംബര്‍ 31 വരെയും പിന്നീട് മാര്‍ച്ച് 31 വരെയും സൗജന്യ സേവനങ്ങള്‍ നീട്ടിയ ജിയോയിലേക്ക് വലിയ ഒരു ഉപഭോക്തൃത ശൃഖല എത്തിക്കഴിഞ്ഞു. [www.malabarflash.com]
എന്നാല്‍ ഇതിന് പിന്നാലെയാണ് ജിയോയുടെ മറ പറ്റി പല തട്ടിപ്പ് സംഘങ്ങളും ഇറങ്ങിയിരിക്കുന്നത്. ജനുവരി മുതല്‍ പ്രതിദിന ഡാറ്റാ ഡൗണ്‍ലോഡിങ്ങില്‍ ചില പരിധികള്‍ ജിയോ നിശ്ചയിച്ചിരുന്നു. പ്രതിദിനം ഒരു ജിബിയാണ് ജിയോ ഉപഭോക്താവിന് 4ജി സ്പീഡില്‍ ലഭിക്കുക.
ഇതിനെ പശ്ചാത്തലമാക്കിയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലുമായി പുതിയ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ജിബി ഡാറ്റാ പരിധി പത്ത് ജിബിയായി ഉയര്‍ത്താമെന്ന മോഹന വാഗ്ദാനമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ ആവശ്യപ്പെടുന്ന പേജിലേക്കാണ് എത്തുന്നത്. ഇവിടെ വാട്‌സ് ആപ്പ് സുഹൃത്തുക്കളുമായി ലിങ്ക് പങ്ക് വെയ്ക്കണമെന്നും പേജില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതേ പേജിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍ പരിശോധിച്ചാല്‍ റിലയന്‍സ് ജിയോയുമായി Go4G യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment