Latest News

ഗ്രീന്‍വുഡ്‌സ് പുസ്തകമേളയ്ക്ക് തുടക്കമായി

ഉദുമ: കേരളപ്പിറവി വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗ്രീന്‍വുഡ്‌സ് പുസ്തക പ്രദര്‍ശനം പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. [www.malabarflash.com]

ഡി.സി. ബുക്‌സുമായി സഹകരിച്ച് നടക്കുന്ന പ്രദര്‍ശനം കേരളപ്പിറവി വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പുസ്തക പ്രദര്‍ശനം നടക്കുന്നത്. മലയാളസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരന്മാരുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. 

മലബാറിലെ പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് രക്ഷിതാക്കളും കുട്ടികളും ഇതിനോടകം പുസ്തക മേളയില്‍ പങ്കാളികളായി. 

എച്ച്.ഒ.ഡി.മാരായ ചന്ദ്രന്‍ സി, ഷാജി എ, സരോജിനി ഭായ്, ജയലക്ഷ്മി, ഹസൈനാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.