Latest News

ഹമീദലി ഷംനാട് അന്തരിച്ചു

കാസര്‍കോട്:  മുന്‍ എംപിയും മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് (87) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]

രാജ്യസഭാംഗമായിരുന്ന അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. കാസര്‍കോട്ട് മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവാണ് അദ്ദേഹം.

1929 ജൂലൈയിലായിരുന്നു ജനനം. നിയമ ബിരുദം നേടിയ അദ്ദേഹം 1970 മുതല്‍ 1979 വരെയാണ് രാജ്യസഭ അംഗമായി പ്രവര്‍ത്തിച്ചത്. കേരള പി എസ് സി മെമ്പര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, ഹോം ഗാര്‍ഡ് അഡ് വൈസറി ബോര്‍ഡ് മെമ്പര്‍, കേരളാ റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

1956 ല്‍ ബി. പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. അഭിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹി കൂടിയായിരുന്നു. രണ്ടാം നിയമ സഭയിലേക്ക് നാദാപുരം മണ്ഡലത്തില്‍ നിന്നും സി പി ഐ യിലെ സി എച്ച് കണാരനെ 7047 വോട്ടിനു പരാജപ്പെടുത്തി എംഎല്‍എയായ അദ്ദേഹം സി.എച്ച് മുഹമ്മദ് കോയയ്‌ക്കൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. നാദാപുരം ഗേള്‍സ് ഹൈസ്‌കൂള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് ഉണ്ടാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.