Latest News

ഇന്ത്യയും സഊദിയും ഹജ്ജ് കരാറില്‍ ഒപ്പുവച്ചു; ഈ വര്‍ഷം 1,70,025 ഹാജിമാര്‍

ജിദ്ദ: ഇന്ത്യയും സഊദി മന്ത്രാലയവും ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചു. സഊദി ഹജ്ജ് മന്ത്രി ഡോ: മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്ദനും ഇന്ത്യന്‍ ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും തമ്മില്‍ ജിദ്ദയില്‍ വച്ചാണു കരാറില്‍ ഒപ്പുവച്ചത്.[www.malabarflah.com]

കേന്ദ്രമന്ത്രിക്ക് പുറമെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ശാഹിദ് ആലം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യങ്ങളുടെ വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട പുനസ്ഥാപിക്കുമെന്ന സഊദി ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 34,005 പേര്‍ക്ക് ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കും. 34,005 പേര്‍ക്ക് അധിക ക്വാട്ട ലഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജിന് 1,70,025 പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കും.

പുണ്യമേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 2013 മുതല്‍ ക്വാട്ട 20 ശതമാനം വച്ച് കുറച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഈ അവസ്ഥ നിലനിന്നു. 1,36,020 ഇന്ത്യക്കാരാണ് ഒടുവിലത്തെ ഹജ്ജിനെത്തിയത്. കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യഗ്രൂപ് വഴി 36,000 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.