തലശ്ശേരി : പുന്നോളില്‍ തീവണ്ടിയിടിച്ച് പിഞ്ചു കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു. ഞായറാഴ്ച്ച 5.40 ഓടെ പുന്നോള്‍ റെയില്‍വേഗേറ്റിന് സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.[www.malabarflash.com]
തലശ്ശേരി റസ്റ്റ്ഹൗസിന് സമീപം ബദരിയ മൻസിലിൽ മഹമൂദിന്റെ ഭാര്യ നസീമ(50), മുബീന മൻസിലിൽ അഷ്റഫിന്റെ ഭാര്യ സുബൈദ, സുബൈദയുടെ പേരക്കുട്ടി അയ്ഹാൻ(2) എന്നിവരാണ് മരിച്ചത്. നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസ് ആണ് ഇടിച്ചത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
ബന്ധുവീട്ടിൽ ഗൃഹപ്രവേശന ചടങ്ങിനെത്തിയതായിരുന്നു ഇവർ. മറ്റൊരു ബന്ധു വീട്ടിലേക്ക് പോകും വഴിയാണ് അപകടം. പന്ത്രണ്ടോളം പേരുണ്ടാായിരുന്ന സംഘത്തിൽ ഏറ്റവും ഒടുവിൽ ഉള്ളവരാണ് അപകടത്തിൽ പെട്ടത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment