Latest News

ഷോക്കേറ്റ് മരിച്ച നാരായണന്‍ നായരുടെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു

പള്ളിക്കര: പൊട്ടിവീണ വൈദ്യുതി കമ്പിനിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച പാക്കം പടിഞ്ഞാറ്റയില്‍ സി.നാരായണന്‍നായരുടെ കുടുംബത്തിന് കുടുംബസഹായ സമിതി സ്വരൂപിച്ച തുക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാക്കത്ത് വെച്ച് നടന്ന ചടങ്ങില്‍ നാരായണന്‍ നായരുടെ വിധവ കെ.സുലോചനയ്ക്ക് കൈമാറി.[www.malabarflash.com]

2016 ആഗസ്റ്റ് 31ന് മൂന്ന് പശുക്കളുമായി പറമ്പില്‍ പോകുമ്പോഴാണ് ദാരുണ അന്ത്യം സംഭവിച്ചത്. അദ്ദേഹത്തോടൊപ്പം രണ്ട് പശുക്കളും മരണടയുകയായിരുന്നു. ആകെ ഏഴ് സെന്റ് ഭൂമിയും മൂന്ന് പശുക്കളും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. ഇരട്ടപ്പെണ്‍കുട്ടികള്‍ ബിരുദാന്തര ബിരുദത്തിന് പഠിക്കുകയാണ്. ഏക ആണ്‍കുട്ടി പ്ലസ്ടുവിനും പഠിക്കുകയാണ്.

ഡിസിസി പ്രസിഡന്റും കുടുംബസഹായ സമിതി ചെയര്‍മാനുമായ ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.സി.കെ.ശ്രീധരന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കരിച്ചേരി നാരായണന്‍മാസ്റ്റര്‍, ഡിസിസി നിര്‍വ്വാഹക സമിതിയംഗം സത്യന്‍ പൂച്ചക്കാട്, കുടുംബസഹായ സമിതി കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, സാജിദ് മൗവ്വല്‍, രവീന്ദ്രന്‍ കരിച്ചേരി, എം.പി.എം.ഷാഫി എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.