Latest News

ദുബൈയില്‍ ക്രിമിനല്‍ കേസില്‍ കുടുങ്ങിയ മലയാളി എന്‍ജീനീയര്‍ കുറ്റവിമുക്തനായി

ദുബൈ: മുന്‍ തൊഴിലുടമ നല്‍കിയ ക്രിമിനല്‍ കേസില്‍ കുടുങ്ങിയ മലയാളി യുവാവ് കുറ്റമുക്തനായി. തിരുവനന്തപുരം സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ഹരീന്ദ്രനാണ് ഏറെ നാളുകളായി തുടര്‍ന്ന മാനസിക പീഡനത്തില്‍ നിന്ന് മോചിതനായത്.[www.malabarflash.com]

അഞ്ച് വര്‍ഷം ദുബൈയിലെ ഒരു െഎടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഹരീന്ദ്രന്‍ സ്വന്തമായി ഇതേ രീതിയിലുള്ള കമ്പനി ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഫുജൈറ ഫ്രീസോണില്‍ ആരംഭിച്ച െഎടി കമ്പനിയുടെ പ്രവര്‍ത്തനം തങ്ങളുടേതിന് സമാനമാണെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ആദ്യ കമ്പനിയുടെ ഉടമ ഹരീന്ദ്രനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

ജോലി വിട്ടതിന് ശേഷം ഇതേ സ്വഭാവത്തിലുള്ള കമ്പനികളില്‍ ജോലി ചെയ്യില്ല എന്ന് ഹരീന്ദ്രന്‍ തങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ ഉറപ്പ് ലംഘിച്ച് വിശ്വാസ വഞ്ചന കാണിച്ചതായും കമ്പനിയുടെ ബിസിനസ് രഹസ്യങ്ങള്‍ എതിര്‍ കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും പരാതിയില്‍ പറഞ്ഞു.

കൂടാതെ, തങ്ങളുടെ കമ്പനിയുടെ ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങളാണെന്ന് പറഞ്ഞ് സ്വന്തം കമ്പനിയുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ പരിചയപ്പെടുത്തി വില്‍പന നടത്തി വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നുമായിരുന്നു മറ്റ് ആരോപണങ്ങള്‍. കേസിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ഹരീന്ദ്രന്റെ പാസ്‌പോര്‍ട് പ്രോസിക്യൂഷനിലായതിനാല്‍ നാട്ടിലേയ്ക്ക് പോകാന്‍ പോലും സാധിച്ചില്ല.

പ്രാഥമിക ക്രിമിനല്‍ കോടതി പരാതിയിലെ വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ സാങ്കേതിക വിദഗ്ധനെ നിയമിച്ചിരുന്നു. ഹരീന്ദ്രന് വേണ്ടി അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകന്‍ ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയാണ് നിയമോപദേശങ്ങള്‍ നല്‍കിയത്.

ഹരീന്ദ്രന്‍ വിപണിയില്‍ വിറ്റഴിച്ച സോഫ്റ്റ് വെയറുകള്‍ മുന്‍കമ്പനിയുടേതിന് സമാനമല്ലെന്നും മുന്‍ കമ്പനിയുടെ ഉപയോക്താക്കളെ ബോധപൂര്‍വം വശീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തുകയും കുറ്റ വിമുക്തനാക്കുകയുമായിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നു കണ്ട കോടതി മുന്‍ തൊഴിലുടമ ആവശ്യപ്പെട്ട നഷ്ടപരിഹാര ഹര്‍ജിയും തള്ളി.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.