ദുബൈ:നിസ്സാര കാര്യങ്ങൾ പോലും വർഗ്ഗീയ വൽക്കരിച്ച് നാട്ടിൽ അശാന്തി വിതക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും പിന്നോക്ക ജില്ലയായ കാസർകോടിന്റെ വികസനത്തിനും ക്ഷേമത്തിനും നാനാത്വത്തിൽ ഏകത വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണമെന്നും കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ അഭിപ്രായപ്പെട്ടു.[www.malabarflash.com]
ജില്ലാ പഞ്ചായത്ത് ഭരണകൂടം ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാവസ്ഥയ്ക്കും പരിഹാരം കണ്ടെത്താനുമുള്ള ശ്രമത്തിലാണ്, വിവിധ തസ്തികകളിലെ അശാസ്ത്രീയമായ ഉദ്യോഗസ്ഥ വിന്യാസങ്ങൾ പദ്ധതി നിർവ്വഹണങ്ങളിൽ കാല താമസം ഉണ്ടാക്കുന്നുവെങ്കിലും അത് പരിഹരിച്ച് മുന്നോട്ട് പോവാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ധം ചെലുത്തുന്നുണ്ടെന്നും എജിസി ബഷീർ സൂചിപ്പിച്ചു.
സന്ദർശനാർത്ഥം ദുബായിലെത്തിയ എജിസി ബഷീറിന് ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
ജില്ലാ കെഎംസിസി പ്രസിഡന്റ് ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി സ്വാഗതം പറഞ്ഞു. യുഎഇ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കെഎംസിസി ഉപാദ്യക്ഷൻ ഹുസൈനാർ ഹാജി എടച്ചാക്കൈ മുഖ്യ പ്രഭാഷണം നടത്തി, ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉപഹാര സമർപ്പണം നടത്തി.
സംസ്ഥാന നേതാക്കളായ ഹസൈനാർ തോട്ടുംഭാഗം, ഹനീഫ ചെർക്കളം, ജില്ലാ ഭാരവാഹികളായ അഫ്സൽ മെട്ടമ്മൽ, ഹനീഫ ടി ആർ മേൽപറമ്പ്, സി എച്ച് നൂറുദ്ധീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്കം, ശരീഫ് പൈക്കം, ഇസ്മയിൽ നാലാംവാതുക്കൽ, മണ്ഡലം നേതാക്കളായ അയ്യൂബ് ഉറുമി, സലാം കന്യപ്പാടി, മുനീർ ബന്താട്, യൂസുഫ് മുക്കൂട്, എജിഎ റഹ്മാൻ പ്രസംഗിച്ചു.
ജില്ലാ കെഎംസിസി ട്രഷറർ മുനീർ ചെർക്കളം നന്ദി പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment