കൊടുങ്ങലൂര്‍: തെരഞ്ഞെടുപ്പ് പന്തയത്തിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ പാതിമീശ ബലമായി വടിച്ചു നീക്കിയതായി പരാതി. ലോകമലേശ്വരം ചള്ളിയില്‍ കണ്ണന്റെ (45) പാതി മീശയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വടിച്ചത്. [www.malabarflash.com]
ബിജെപി പ്രവര്‍ത്തകരാണ് തന്റെ മീശ വടിച്ചതെന്ന് കണ്ണന്‍ പറഞ്ഞു. പാചക തൊഴിലാളിയായ കണ്ണന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബിജെപി പ്രവര്‍ത്തകനുമായി പന്തയം വെച്ചിരുന്നു. പന്തയത്തില്‍ തോറ്റെങ്കിലും പിന്നീട് ഈ വിഷയം അവസാനിച്ചു.
എന്നാല്‍ ചൊവ്വാഴ്ച്ച വൈകീട്ട് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവെച്ച് ബലമായി മീശ വടിക്കുകയായിരുന്നുവെന്ന് കണ്ണന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണന്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment