Latest News

കോഴിക്കോടിന് തുടര്‍ച്ചയായ പതിനൊന്നാം കിരീടം

കണ്ണൂര്‍: കണ്ണൂരിലും കോഴിക്കോടിന് പിഴച്ചില്ല. കൗമാരകലയുടെ ആസ്ഥാനക്കാര്‍ തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് തുടര്‍ച്ചയായ പതിനൊന്നാം വട്ടവും കോഴിക്കോട് കലോത്സവ കിരീടം സ്വന്തമാക്കി. അവസാന നിമിഷം ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്.[www.malabarflash.com]

937 പോയിന്റുമായാണ് കോഴിക്കോട് ഇത്തവണ ആധിപത്യമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 936 പോയിന്റാണുള്ളത്. 933 പോയിന്റുമായി ആതിഥേയരായ കണ്ണൂരും കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു.
തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാകുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരുവനന്തപുരം (844), കാസര്‍കോട് (817), പത്തനംതിട്ട (772), ഇടുക്കി (750) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എഴുപതോളം അപ്പീലുകളുള്ളതിനാല്‍ കിരീടാവകാശികളെ നിര്‍ണയിക്കുക മുന്‍വര്‍ഷത്തെ പോലെ തന്നെ അപ്പീലുകള്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
p>എന്നാല്‍ ദേശഭക്തിഗാനത്തിന്റെ ഫലം വന്നതോടെ രാവിലെ മുതല്‍ മുന്നിട്ടുനിന്നിരുന്ന പാലക്കാടിനെ കോഴിക്കോട് മറികടക്കുകയായിരുന്നു. ദേശഭക്തിഗാനത്തില്‍ മത്സരിച്ച കോഴിക്കോടിന്റെ മൂന്ന് പേര്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടു ബി ഗ്രേഡില്‍ ഒതുങ്ങി. p>2015-ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്ക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് തുടര്‍ച്ചയായ രണ്ടാംതവണയാണ് ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമാകുന്നത്. അപ്പീലുകള്‍ ഫലം നിര്‍ണയിച്ച 2016-ലെ കലോത്സവത്തിലും കോഴിക്കോട് അവസാന നിമിഷം പാലക്കാടിനെ പിന്നിലാക്കുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.